ചിക്കൻ കറി
ചേരുവകൾ :
കോഴി ഇറച്ചി – ½ കിലോ
വെളിച്ചെണ്ണ – 6 ടീസ്പൂൺ
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 4 തണ്ട്
സബോള – 3 എണ്ണം
ചെറിയ ഉള്ളി – 5 എണ്ണം
വെളുത്തുള്ളി – ഒരു കുടം
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ചിക്കൻ മസാല – 1 ടീസ്പൂൺ
കുരുമുളക് പൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തക്കാളി – 2 എണ്ണം
തയ്യാറാക്കുന്ന വിധം:
ചിക്കൻ നന്നായി കഴുകി വാര വക്കുക. പിന്നീട് അതിലേക്ക് കുറച്ച് മഞ്ഞൾപൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവചേർത്ത് 30 മിനിറ്റ് വക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി മൂപ്പിക്കുക. പിന്നീട് അതിലേക്ക് സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ച് ഇടുക. മൂക്കുമ്പോൾ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല ഇട്ട് ഇളക്കുക. അതിലേക്ക് തക്കാളി മിക്സിയിൽ അടിച്ചു ഒഴിക്കുക. ഒന്നു ഇളക്കി ഇറച്ചി ഇടുക. അപ്പോൾ കറിവേപ്പിലയും ഇട്ടു ഇളക്കുക. മൂടിവെച്ച് ഇറച്ചി വേവിക്കുക. ആവശ്യമെങ്കിൽ ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. മൂടിവെച്ച് ഇടക്കിടക്കെ തുറന്നു ഇളക്കണം. അവസാനം ഗരം മസാല ഇട്ട് ഇളക്കി ഇറക്കി വക്കുക.
കുറിപ്പ്:
സ്വാദ് കൂട്ടാൻ തേങ്ങാപ്പാൽ ചേർക്കാവുന്നതാണ്.