Pidi Recipe in Malayalam:
നാടൻ ഇറച്ചി കറിയുടെ കൂടെ വിളമ്പാം നാവിൽ കൊതിയൂറും പിടി.
ചേരുവകൾ:
- ഒന്നര കപ്പ് വറുത്ത അരിപ്പൊടി
- കാൽകപ്പ് ചിരവിയ തേങ്ങ
- അരപ്പ് തയാറാക്കാൻ:
- നാളികേരം ചിരവിയത് – 1/2 കപ്പ്
- വെളുത്തുള്ളി – 3 അല്ലി
- ചെറിയ ഉള്ളി – 2-4 അല്ലി
- ജീരകം – അര ടീസ്പൂൺ
തയാറാക്കുന്ന വിധം:
- ചേരുവകൾ മിക്സിയുടെ ജാറിൽ വെള്ളം തൊടാതെ ഒതുക്കി എടുക്കുക.
- 2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ തേങ്ങയുടെ അരപ്പും കൂടി ചേർക്കുക.
- നന്നായി തിളച്ച വെള്ളം ആവശ്യത്തിന് ഉപയോഗിച്ച് അരിപ്പൊടി തേങ്ങ മിശ്രിതത്തിലേക്ക് ആവശ്യത്തിന് ഒഴിച്ച് ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് നല്ല മയമുള്ള മാവായി കുഴച്ചെടുക്കുക.
- 5 മിനിറ്റ് ഇത് മൂടി മൂടി വയ്ക്കുക.
- അതിനു ശേഷം നെല്ലിക്കാ വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടി മാറ്റി വയ്ക്കുക.
- ബാക്കി വന്ന തേങ്ങ മിശ്രിതം വെള്ളത്തിലേക്ക് രണ്ട് കപ്പ് കൂടി വെള്ളവും ഒരു കപ്പ് രണ്ടാം പാലും ഒഴിച്ച് നന്നായി തിളപ്പിക്കുക.
- ഇതിലേക്ക് റൈസ് ബോളുകൾ ഇട്ടു രണ്ടു മിനിറ്റ് വലിയ തീയിലും അതിനു ശേഷം 10 മിനിറ്റോളം മീഡിയം ലോ ഫ്ലേമിൽ പാകം ചെയ്തെടുക്കുക.
- നന്നായി കുറുകിയതിനു ശേഷം കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക.
- അരമണിക്കൂർ അടച്ചു വയ്ക്കുക.
കുറിപ്പ്:
- ഇഷ്ടമെങ്കിൽ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് അരപ്പ് തയാറാക്കാം.
- തേങ്ങാപ്പാൽ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.
ഈ പിടി നാടൻ ഇറച്ചി കറി, ചിക്കൻ കറി, മീൻ കറി, താറാവു റോസ്റ്റ് എന്നിവയുടെ കൂടെ വിളമ്പാം.