Afeela E V: വൻകിട ടെക്‌നോളജി കമ്പനിയും പ്രമുഖ വാഹന നിർമാതാക്കളുമായി ചേർന്നപ്പോൾ, ലോകമെമ്പാടുമുള്ള വാഹന പ്രേമികൾ അതിയാവേശത്തോടെയാണ് കാത്തിരിക്കുന്നത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, അഫീൽ ഒറ്റ ചാർജില്‍ 600 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ശേഷിയുള്ള തകർപ്പൻ ബാറ്ററി ലൈഫും, അത്യാധുനിക സാങ്കേതികവിദ്യയും ആഡംബര കമ്ഫർട്ടുകളും നൽകും. സോണിയുടെ ഇലക്ട്രോണിക്സ് അറിവും ഹോണ്ടയുടെ ഓട്ടോമോബൈൽ നിർമ്മാണ പാരമ്പര്യവും ചേർന്നത് ഇന്ത്യൻ വിപണിയിലേക്കുള്ള ഒരു ശക്തമായ സൂചനയായി കണക്കാക്കാം.
സോണിയും ഹോണ്ടയും ചേര്‍ന്ന് ഒന്നിച്ചുള്ള ആദ്യ ഇലക്ട്രിക് വാഹനം ഇതാകും. സാങ്കേതികവിദ്യയുടെയും ആഡംബര കാറുകളുടെയും കാര്യത്തിൽ ബൃഹത്തായ പ്രതീക്ഷകളൊരുക്കുന്ന അഫീൽ വരുന്ന രണ്ട് വർഷത്തിനുള്ളിൽ 2026ൽ ആഗോളതലത്തിൽ പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ വിപണിയിലേക്കുള്ള ലോഞ്ചിംഗ് പ്ലാനുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
CES 2024-ല്‍ സോണി ഹോണ്ട മൊബിലിറ്റി സിഐഒ യാസുഹിദെ മിസുനോ POS5 കണ്‍ട്രോളര്‍ ഉപയോഗിച്ച് ഇവി സ്റ്റേജിലേക്ക് ഓടിച്ചുകൊണ്ട് കാറിന്റെ സോഫ്റ്റ്‌വെയര്‍ നിര്‍വചിക്കുകയും ചെയ്തു. പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന് കരുത്ത് പകരുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.
ഫ്രണ്ട്, റിയര്‍ ആക്സിലുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകള്‍ നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. ഈ ഇലക്ട്രിക് മോട്ടോറുകള്‍ ഓരോന്നും 241 bhp പവർ പുറപ്പെടുവിക്കാൻ ശേഷിയുള്ളതാണ്. ഇവ രണ്ടും ചേര്‍ന്ന് 482 bhp വരെ പവര്‍ പുറപ്പെടുവിക്കും. ഇതോടൊപ്പം, മികച്ച റേഞ്ച് ശേഷി നല്‍കുന്നതിനായി ഈ കാറില്‍ 91 kWh ബാറ്ററി പായ്ക്ക് സജ്ജീകരിക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന ബാറ്ററി പാക്ക് ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ വണ്ടിയുടെ യഥാര്‍ത്ഥ റേഞ്ച് കണക്കുകളെ കുറിച്ചും പവര്‍ട്രെയിന്‍ വശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം 150 kW DC ഫാസ്റ്റ് ചാര്‍ജിംഗ്, 11kW ലെവല്‍ 2 ചാര്‍ജിംഗ് ശേഷി ഇവിക്കുണ്ടാകുമെന്ന് സോണി-ഹോണ്ട കൂട്ടുകെട്ട് ഉറപ്പ് നല്‍കിയിരുന്നു.
സോണിയുടെ നൂതന ടെക്നോളജിയും ഹോണ്ടയുടെ വാഹന നിർമ്മാണ പാരമ്പര്യവും അഫീലയെ ഇലക്ട്രിക് സെഡാൻ വിപണിയിൽ ഒരു ശക്തമായ മത്സരാർത്ഥിയാക്കും. ടെസ്ല, BYD തുടങ്ങിയ കമ്പനികളുടെ ബെസ്റ്റ് സെല്ലർ ഇവികൾക്ക് പോലും അഫീല ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ ഈ കാറിനു സാധിക്കുമെന്നും കരുതുന്നു.
സോണി-ഹോണ്ട കൂട്ടുകെട്ടിന് പിന്നാലെ മറ്റ് നിരവധി കമ്പനികളും ഇവിയുമായി രംഗപ്രവേശനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തിൽ, അഫീലയുടെ വരവ് വൈകിപ്പിക്കാൻ നിർമാതാക്കൾ തയ്യാറായേക്കില്ല.
വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.