ചേരുവകൾ :
ഒന്ന്
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 4 അല്ലി
കുരുമുളക് – 1 ടീസ്പൂൺ
ജീരകം – ഒരു നുള്ള്
മല്ലി – ഒരു ടീസ്പൂൺ
രണ്ട്
തക്കാളി – 1 എണ്ണം
മല്ലിപൊടി – 1 / 2 ടീസ്പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
കടുക് – ഒരുനുള്ള്
ഉലുവ – 1 / 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
വറ്റൽ മുളക് – 2 എണ്ണം
മൂന്ന്
വാളൻ പുളി – ഒരു നെല്ലിക്ക വലുപ്പം
വെളിച്ചെണ്ണ – ആവശ്യത്തിന്
മല്ലിയില – കുറച്ച്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കഴിയുമ്പോൾ, ഒന്നാമത്തെ ചേരുവകൾ മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക. ശേഷം എണ്ണയിലേക്ക് ഇട്ടു വഴറ്റുക. പിന്നീട് രണ്ടാമത്തെ ചേരുവകൾ ഇട്ട് ഒന്ന് ഇളക്കുക. അതിലേക്ക് പുളി വെള്ളത്തിൽ ഇട്ടത് പിഴിഞ്ഞ് ഒഴിക്കുക. രണ്ട് ഗ്ലാസ് വെള്ളവും ഒഴിക്കുക. രണ്ടു മിനിറ്റ് തിളച്ച് കഴിയുമ്പോൾ മല്ലിയില ഇട്ടു ഒന്ന് തിളച്ചു കഴിഞ്ഞാൽ ഇറക്കി വക്കാം.