മീൻ കറി നാടൻ (തേങ്ങാപ്പാൽ ഒഴിച്ചത്)
ചേരുവകൾ:
ഒന്ന്
മീൻ – 250 (കഷണം മീൻ ഏതുമാകാം)
തേങ്ങാ – ½ മുറി (തേങ്ങാപ്പാലിന്)
രണ്ട്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1½ ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മൂന്ന്
ചുവന്നുള്ളി – 16 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 3 എണ്ണം
വേപ്പില – 4 തണ്ട്
നാല്
വെളിച്ചെണ്ണ – 4 ടീസ്പൂൺ
കുടംപുളി – 5 കഷ്ണം (വെള്ളത്തിൽ ഇട്ടു വേവിക്കുക)
പെരിംജീരകം – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :
മീൻ നന്നായി കഴുകി എടുക്കുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് ഇളക്കുക. അതിനുശേഷം മൂന്നാമത്തെ ചേരുവകൾ ചതച്ച് ചേർക്കുക. അപ്പോൾ 2 ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം വക്കുക. പിന്നീട് ഒന്നാം തേങ്ങാപ്പാൽ മാറ്റിവച്ച് രണ്ടും മൂന്നും തേങ്ങാപ്പാൽ മീനിൽ ചേർത്ത് കുടംപുളിയും ഇട്ടു അടുപ്പിൽ വക്കുക. കറി പാകമാകുമ്പോൾ ഒന്നാം പാലും ഒരു നുള്ളു പെരിഞ്ജീരകപൊടി ചേർത്ത് ഇറക്കി വക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചുവന്ന ഉള്ളി ഇട്ടു മൂപ്പിക്കുക. അതിലേക്ക് കറിവേപ്പിലയും ഒരു നുള്ളു മുളകുപൊടിയും ഇട്ടു കറിയിലേക്ക് ചേർക്കുക