ചേരുവകൾ:
ഒന്ന്
- നേന്ത്രക്കായ – 200 ഗ്രാം
- വെള്ളരിക്ക – 200 ഗ്രാം
- പടവലങ്ങ – 100 ഗ്രാം
- കാരറ്റ് – 100 ഗ്രാം
- ചേന – 200 ഗ്രാം
- പയർ – 200 ഗ്രാം
- ബീൻസ് – 50 ഗ്രാം
- മുരിങ്ങക്കായ – 50 ഗ്രാം
- വഴുതനങ്ങ – 50 ഗ്രാം
രണ്ട്
- തേങ്ങ – 1 മുറി
- പച്ചമുളക് – 5 എണ്ണം
- ജീരകം – ½ ടീസ്പൂൺ
- തൈര് – ആവശ്യത്തിന്
മൂന്ന്
- വെളിച്ചെണ്ണ – 5 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകൾ നീളത്തിൽ അരിയണം. ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവകൾ ഇടുക. അതിൽ മഞ്ഞൾപൊടി, ഉപ്പ്, 1/ 2 ഗ്ലാസ് വെള്ളവും ഒഴിച്ച് വേവിക്കുക. രണ്ടാമത്തെ ചേരുവകൾ മിക്സിയിൽ ഒന്ന് ചതച്ച് പച്ചക്കറിയിലേക്ക് ഇടുക. ഒന്ന് ചൂടായാൽ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു ഇറക്കി വക്കാം.
കുറിപ്പ്:
തൈരിന് പകരം മാങ്ങയും ഉപയോഗിക്കാം. പച്ചക്കറികൾ ആവശ്യമുള്ളത് ഉപയോഗിക്കാം.