Weekenders World
  • Home
  • Destination
  • Food & Drink
  • Recipe
  • Glossary
  • Weather
  • Info
No Result
View All Result
Weekenders World
  • Home
  • Destination
  • Food & Drink
  • Recipe
  • Glossary
  • Weather
  • Info
No Result
View All Result
Weekenders World
No Result
View All Result
Home Recipe

Chicken Biryani Recipe in Malayalam (ചിക്കൻ ബിരിയാണി)

by weekendersworld
May 22, 2022
0 0
chicken biriyani in malayalam

ചേരുവകൾ

  1. കോഴിയിറച്ചി (വലിയ കഷ്ണങ്ങള്‍) – 1 kg
  2. ബിരിയാണി അരി (ബസുമതി) – 4 കപ്പ്‌ 
  3. നെയ്യ് – 3 ടേബിള്‍സ്പൂണ്‍
  4. സവാള (നീളത്തില്‍ അരിഞ്ഞത്)- 4 എണ്ണം
  5. ഇഞ്ചി – 1 കഷണം
  6. വെളുത്തുള്ളി – 10 അല്ലി
  7. പച്ചമുളക് – 4 എണ്ണം
  8. തക്കാളി – 2 എണ്ണം
  9. തൈര് – 1/2 കപ്പ്‌
  10. കശുവണ്ടി – 10 എണ്ണം
  11. ഉണക്ക മുന്തിരി – 15 എണ്ണം
  12. മുളകുപൊടി – 1/2 ടേബിള്‍സ്പൂണ്‍
  13. മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍
  14. മഞ്ഞള്‍പൊടി – 1 നുള്ള്
  15. ഗരംമസാല – 1/2 ടീസ്പൂണ്‍
  16. കറുവപട്ട – 3 കഷ്ണം
  17. ഗ്രാമ്പു – 10 എണ്ണം
  18. ഏലയ്‌ക്ക – 5 എണ്ണം
  19. കുരുമുളക് – 10 എണ്ണം
  20. മല്ലിയില – 4 ഇതള്‍
  21. പുതിന – 5 ഇല
  22. പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് – 1/2 കപ്പ്‌
  23. വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
  24. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ അരച്ച ശേഷം തൈര് ചേര്‍ത്ത് ഇളക്കുക. ഇത് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് 1/2 മണിക്കൂര്‍ വയ്ക്കുക.

പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. 

പിന്നീട് ഒരു സവാള (ചെറുതായി അരിഞ്ഞ്) ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്ത് എടുക്കുക.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ മുക്കാൽ വേവിൽ (മുറുക്കം ആകാതെ ) വറുത്ത് എടുക്കുക.

വറുത്ത് ബാക്കി വന്ന വെളിച്ചെണ്ണയിൽ 3 സവാള (നീളത്തിൽ അരിഞ്ഞത്) ഉപ്പും ചേര്‍ത്ത് വഴറ്റുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക്  വെളുത്തുള്ളി പച്ചമുളക്  അരച്ചത് ചേർത്ത് ഇളക്കുക ശേഷം   കഷ്ണങ്ങളാക്കിയ തക്കാളി ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് വറുത്ത കോഴിയിറച്ചി ചേര്‍ത്ത് ചെറിയ  തീയില്‍ 5 മിനിറ്റ് ഇടവിട്ട് ഇളക്കുക. പിന്നീട് ഒരു കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. ഇളം ഗ്രേവി പരുവത്തിലായാൽ തീ അണക്കാവുന്നതാണ്.

മറ്റൊരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ചേർത്തു തിളപ്പിക്കുക  

 ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്  ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)

ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും ചിക്കനും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). 

വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, പൈനാപ്പിള്‍, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.

കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.

ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

മറ്റു വിവരങ്ങൾ 

ഒരു  കപ്പ് – 200 ml 

4 പേർക്ക് കഴിക്കാവുന്ന ബിരിയാണി ആണ്  മുകളിൽ പറഞ്ഞിരിക്കുന്നത്.

ShareTweetShare
Previous Post

Top 5 must visit tourist places in kasargod (2022)

Next Post

Fried Rice Recipe in Malayalam (ഫ്രൈഡ് റൈസ് )

weekendersworld

weekendersworld

Next Post
Frice rice in a plate

Fried Rice Recipe in Malayalam (ഫ്രൈഡ് റൈസ് )

doda village india

Weather Today in Doda

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Weekenders World

  • About
  • Advertise
  • Privacy & Policy
  • Contact Us

Copyright © JNews. Crafted with love by Jegtheme.

No Result
View All Result
  • Home
  • Destination
  • Food & Drink
  • Recipe
  • Glossary
  • Weather
  • Info

Made with Love

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In