വറുത്തരച്ച നാടൻ സാമ്പാർ
ചേരുവകൾ:
തുവരപ്പരിപ്പ് – 125 ഗ്രാം
മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, രണ്ടായി കീറിയത്
മുരിങ്ങക്ക – ചെറുത് (ഒരെണ്ണം)
സബോള – 1 എണ്ണം
പച്ച ഏത്തക്ക – ചെറുത് (ഒരെണ്ണം)
മത്തങ്ങ – ചെറിയ കഷണം
കുമ്പളങ്ങ – ചെറിയ കഷണം
ബീൻസ് – 4 എണ്ണം
വെണ്ടയ്ക്ക – 4 എണ്ണം
തക്കാളി – ഒന്ന്
വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് – പാകത്തിന്
വറുത്തരക്കാൻ
തേങ്ങാ ചിരണ്ടിയത് – അര കപ്പ്
ചുവന്നുള്ളി – 3 എണ്ണം
മല്ലി പൊടി – ഒന്നര ചെറിയ സ്പൂൺ
മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
കായം പൊടി – കൽ ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
താളിക്കാൻ
വെളിച്ചെണ്ണ – 3 ചെറിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
വറ്റൽ മുളക് – 3 എണ്ണം (രണ്ടായി കീറിയത് )
കറി വേപ്പില – രണ്ട് (തണ്ട്)
പാകം ചെയ്യുന്ന വിധം:
- പരിപ്പ് പ്രഷർ കുക്കറിലാക്കി 3 കപ്പ് വെള്ളമൊഴിച്ച് വേവിക്കുക (ഒരു വിസിൽ മതി)
- ഇതിലേക്ക് വെണ്ടയ്ക്ക ഒഴിച്ച് ബാക്കി കഷണങ്ങൾ, മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് 10 മിനിറ്റ് മൂടിവെച്ച് വേവിക്കുക.
- വെണ്ടയ്ക്ക, വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക. എന്നിട്ട് അതിലേക്ക് ഇടുക, തക്കാളിയും പുളിയും ചേർത്ത് വേവിക്കുക.
- ഒരു പാത്രത്തിൽ തേങ്ങാ, വെളിച്ചെണ്ണ ഒഴിച്ച് വറുക്കുക. ചുവന്ന പാകമാകുമ്പോൾ കായം, ഉലുവ, മുളകുപൊടി, മല്ലിപ്പൊടി, ഉള്ളി എന്നിവ മൂപ്പിച്ച് ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു അരച്ചെടുക്കുക.
- അരപ്പ് അൽപ്പം വെള്ളത്തിൽ കലക്കി പരിപ്പ്, പച്ചക്കറി മിശ്രത്തിൽ ഒഴിച്ച് ചേർത്ത് നന്നായി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റി വക്കുക(ഉപ്പ് പാകത്തിന് ആയോ എന്ന് നോക്കണേ)
- ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിയതിനു ശേഷം വറ്റൽ മുളക്, കറിവേപ്പില ഇട്ട് മൂപ്പിച്ച് ഒഴിച്ച് വിളമ്പാം.
കുറിപ്പ്:
- പച്ചക്കറികൾ ആവശ്യമുള്ളത് ഉപയോഗിക്കാവുന്നതാണ്.