Royal Enfield Shotgun 650: റോയൽ എൻഫീൽഡ് തങ്ങളുടെ 650 സിസി ബൈക്ക് നിരയിൽ പുതിയ അംഗത്തെ കൂട്ടിച്ചേർത്തുകൊണ്ട് ഷോട്ട്ഗൺ 650 അവതരിപ്പിച്ചിരിക്കുന്നു. 3.59 ലക്ഷം മുതൽ 3.73 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.
“മസിനടഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര, അത് വല്ലാത്തൊരു എക്‌സ്പീരിയൻസാണ്” ഈ ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയതോടെ സഞ്ചാരികളുടെ ഒഴുക്കാണ് അങ്ങോട്ടേക്ക്. ഇത്തരം യാത്രകൾക്ക് പറ്റിയ ഒരു ബൈക്കുമായിട്ടാണ് എൻഫീൽഡിന്റെ വരവ്.
ക്ലാസിക് റെട്രോ സ്റ്റൈലിംഗും മികച്ച പവർ ടോർക്ക് ഡെലിവറിയും ഒരുമിച്ച് കൊണ്ടുവരുന്ന ബൈക്കാണ് ഷോട്ട്ഗൺ 650. സൂപ്പർ മീറ്റിയോറിന് സമാനമായ 648 സിസി എയർ-ഓയിൽ കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 47 bhp പവറും 52 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഈ എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ഡിസൈനിലേക്ക് നോക്കിയാൽ, ക്ലാസിക് ടച്ചുള്ള ഒരു മോഡേൺ ബൈക്കാണ് ഷോട്ട്ഗൺ 650. എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയ ഫീച്ചറുകൾ ഈ ബൈക്കിൽ ലഭ്യമാണ്. സൂപ്പർ മീറ്റിയറിൽ നിന്ന് വ്യത്യസ്തമായി, ഷോട്ട്ഗണിന് കൂടുതൽ ക്ലാസിക് ലുക്ക് നൽകുന്നതിന് ഡൗൺടൂൺ ഹാൻഡിൽബാറും സെന്റർ സെറ്റ് ഫൂട്ട്പെഗുകളും നൽകിയിരിക്കുന്നു.
സസ്‌പെൻഷൻ സംവിധാനത്തിന് 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകളും ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകളും നൽകിയിരിക്കുന്നു. ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കും നൽകിയിരിക്കുന്നു. ഡ്യുവൽ ചാനൽ എബിഎസും ഈ ബൈക്കിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്.
പ്രധാന സവിശേഷതകൾ:
- 648 സിസി എയർ-ഓയിൽ കൂൾഡ് പാരലൽ ട്വിൻ എഞ്ചിൻ
- 47 bhp പവർ, 52 Nm ടോർക്ക്
- 6 സ്പീഡ് ഗിയർബോക്സ്
- എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
- ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട്
- ഡൗൺടൂൺ ഹാൻഡിൽബാർ, സെന്റർ സെറ്റ് ഫൂട്ട്പെഗുകൾ
- 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകൾ, ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകൾ
- മുൻവശത്ത് 320 mm ഡിസ്‌ക്, പിന്നിൽ 300 mm ഡിസ്‌ക്, ഡ്യുവൽ ചാനൽ എബിഎസ്
- 13.8 ലിറ്റർ ശേഷിയുള്ള ചങ്കി ഫ്യുവൽ ടാങ്ക്, സൈഡ് പാനൽ, പിൻ ഫെൻഡർ എന്നിവ ഈ ബൈക്കിന് ഒരു ക്ലാസിക് ലുക്ക് നൽകുന്നു.
- ഹെഡ്‌ലാമ്പിന് മുകളിൽ ഒരു അലുമിനിയം കൗൾ നൽകിയിരിക്കുന്നതും ഈ ബൈക്കിന് ഒരു മോഡേൺ ടച്ച് നൽകുന്നു.
ക്ലാസിക് സ്റ്റൈലിംഗും മികച്ച പവർ ടോർക്ക് ഡെലിവറിയും ഉള്ള ഈ ബൈക്ക് യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കും. ഷോർട് ഗൺ എടുത്ത് ഒന്നു മസിനഗുഡി വഴി ഊട്ടിക്കു പോകാനുള്ള ത്രില്ലിലാണ് റോയൽ എൻഫീൽഡ് ആരാധകർ.