Vattayappam Recipe in Malayalam(വട്ടയപ്പം )

vattayappam dish

ചേരുവകൾ:

പച്ചരി – അര കിലോ 

തേങ്ങാ – അര മുറി 

പഞ്ചസാര – നാല് ടീസ്പൂൺ 

ഉപ്പ്  – ഒരു നുള്ളു 

യീസ്റ്റ് – 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം :

പച്ചരി 6 മണിക്കൂർ കുതിർത്ത് വാരി വക്കുക. പിന്നീട് പൊടിച്ചെടുക്കുക. കുറച്ച് പൊടി എടുത്ത് വെള്ളം ഒഴിച്ച് — കാച്ചിയെടുക്കുക. തേങ്ങാ മിക്സിയിൽ അടിച്ച് തേങ്ങാപ്പാൽ എടുക്കുക. അതിനുശേഷം അരിപ്പൊടിയും പഞ്ചസാരയും യീസ്റ്റും ഇട്ടു നന്നായി ഇളക്കി തേങ്ങാപ്പാൽ കലക്കി ദോശമാവിന്റെ പാകത്തിൽ ആക്കി വക്കുക. 5-6 മണിക്കൂർ വച്ച് അആവിയിൽ പാകം ചെയ്യാവുന്നതാണ്. പാകംചെയ്യുന്നതിനു മുമ്പ് ഒരു നുള്ളു ഉപ്പു ചേർക്കണം. യീസ്റ്റ് ആക്ടിവേഷൻ ചെയ്യാൻ ഇളം ചൂടുവെള്ളത്തിൽ ഒരു നുള്ളു പഞ്ചസാര ഇട്ടു അതിലേക്ക് യീസ്റ്റ് ഇട്ടു 2 മിനിറ്റ് വച്ചാൽ മതി.

കുറിപ്പ് : യീസ്റ്റ്നു പകരം കള്ള് ഒഴിച്ച് ഉണ്ടാക്കാവുന്നതാണ് 

Exit mobile version