Uzhunnu Vada Recipe in Malayalam (ഉഴുന്നു വട)

uzhunnu vada recipe in malayalam

ഉഴുന്നു വട 

ചേരുവകൾ: 

 

ഉഴുന്ന് – 250 മുഴുവനായ ഉഴുന്ന് എടുക്കണം 

പച്ചമുളക് – 4 എണ്ണം 

ഇഞ്ചി – ഒരു ചെറിയ കക്ഷണം 

സബോള – 2 എണ്ണം 

കുരുമുളക് – ചതച്ചത് 1 ടീസ്പൂൺ 

കായംപൊടി – ഒരു നുള്ള് 

കറിവേപ്പില – 2 തണ്ട് 

ഉപ്പ് – ആവശ്യത്തിന് 

അരിപ്പൊടി – 2 ടീസ്പൂൺ 

ഇഡ്ഡലിമാവ് – 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഉഴുന്ന് 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് ¼ ഗ്ലാസ് വെള്ളത്തിൽ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് സബോള, ചതച്ച മുളക്, പച്ചമുളക്, കായംപൊടി, ഇഞ്ചി, വേപ്പില എല്ലാം അരിഞ്ഞത് ഇട്ടു ഇളക്കുക.ആ മാവിലേക്ക് ആവശ്യത്തിന് ഉപ്പും, വറുത്ത അരിപ്പൊടിയും ഇട്ട് ഇളക്കുക. പിന്നീട് മാവിലേക്ക് 1 ടീസ്പൂൺ ഇഡ്ഡലി മാവ് ഒഴിച്ച് നന്നായി 2 മിനിറ്റ് ഇളക്കുക. അരമണിക്കൂർ മാവ് വക്കണം. എന്നിട്ട് ചൂടായ എണ്ണയിലേക്ക് രണ്ട് കയ്യിൽ വെള്ളം തൊട്ട് മാവ് പരത്തി ഓട്ട ഇട്ട് കൊടുക്കണം. മീഡിയത്തിൽ തീ വെക്കണം. ചുവന്ന നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കാം.

കുറിപ്പ്:

ചട്ടിണി ഉണ്ടാക്കി ഉഴുന്നുവടക്കു കൂടെ  കഴിക്കാം.

Exit mobile version