Masala Dosa Recipe in Malayalam (നാടൻ മസാല ദോശ)

masala dosa

തനി നാടൻ മസാല ദോശ 

ചേരുവകൾ :

ഒന്ന് :

പച്ചരി – 3  കപ്പ് 

ഉഴുന്ന് – 1 കപ്പ് 

ഉലുവ – 2 ടീസ്പൂൺ 

കടലപ്പരിപ്പ് – 1  ടീസ്പൂൺ 

റവ – 1 ടീസ്പൂൺ 

രണ്ട്:

ഉരുളകിഴങ്ങ് – 2  എണ്ണം 

മഞ്ഞൾപൊടി – 1/ 2  ടീസ്പൂൺ 

കടുക് – 1  ടീസ്പൂൺ 

കറിവേപ്പില – 1 തണ്ട് 

ഇഞ്ചി – ചെറിയ കഷ്ണം ( ചെറിയതായി അരിഞ്ഞത്) 

പച്ച മുളക് – 2 എണ്ണം 

സവാള – 1 എണ്ണം 

കാരറ്റ് – 1 എണ്ണം 

തക്കാളി – 1 എണ്ണം 

ഉപ്പ് – ആവശ്യത്തിന് 

മല്ലിയില / ഗരം മസാല – കുറച്ച് 

തയ്യാറാക്കുന്ന രീതി :

മസാല : കുക്കറിൽ ഉരുളകിഴങ്ങ് പുഴുങ്ങിയെടുക്കുക. ചൂട് ആറുമ്പോൾ തൊലി കളഞ്ഞ് ഉടച്ച് വെക്കുക. ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, 1/ 2  ടീസ്പൂൺ ഉഴുന്ന് ഇടുക. 

ഉഴുന്നും കടുകും പൊട്ടി കഴിഞ്ഞാൽ കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള, ഉപ്പു, മഞ്ഞൾപൊടി ഇട്ട് കുറച്ചുനേരം വഴറ്റുക. പിന്നീട് തക്കാളി, കാരറ്റ് ഇട്ട് വഴറ്റുക. 

അതിലേക്കു കുറച്ചു ചൂടുവെള്ളം(3 സ്പൂൺ ) ഒഴിക്കുക. എന്നിട്ട് ഉടച്ചു വച്ച ഉരുളക്കിഴങ്ങു ഇട്ട് ഇളക്കുക. മല്ലിയില അല്ലെങ്കിൽ കുറച്ച് ഗരം മസാല ഇട്ട് ഇളക്കി ഇറക്കി വക്കുക.  

ദോശമാവ്:

ഒന്നാമത്തെ ചേരുവകൾ, റവ ഒഴിച്ച് തലേദിവസം കുതിർക്കാൻ വക്കുക (6 മണിക്കൂർ ) അതിനു ശേഷം അരച്ചെടുക്കുക. അരച്ചെടുത്ത മാവ് 8 – 10 മണിക്കൂർ മാറ്റിവെക്കുക. 

ദോശമാവിൽ പാകത്തിനു ഉപ്പും ഇടുക. പിറ്റേ ദിവസം രണ്ട് ടീസ്പൂൺ ദോശമാവ് എടുത്ത് ഒരു ടീസ്പൂൺ റവയിൽ കലക്കി ദോശമാവിലേക്ക് ഒഴിക്കുക. പിന്നീട് ദോശക്കല്ലിൽ മാവ് ഒഴിച്ച് നന്നായി കനം കുറച്ച് പരത്തുക. പകുതി വേവ് ആകുമ്പോൾ നെയ്യും വെളിച്ചെണ്ണയും കൂടി കലർത്തി മാവിൽ പുരട്ടുക. 

ദോശ പാകമാകുമ്പോൾ മസാല നടുവിൽ വച്ച് ചുരുട്ടി എടുത്ത് കഴിക്കാവുന്നതാണ്. 

കുറിപ്പ്:

ദോശക്കു കൂടെ തേങ്ങാ ചമ്മന്തിയോ സാമ്പാറോ കൂട്ടി കഴിക്കാവുന്നതാണ്

Exit mobile version