mango pickle recipe in malayalam (മാങ്ങാ അച്ചാര്)

manga achar dish

ചേരുവകൾ:

 

1 – മാങ്ങാ – 1 കിലോ 

2 – ഇഞ്ചി – 2 ടീസ്പൂൺ 

വെളുത്തുള്ളി  – 4 എണ്ണം 

കറിവേപ്പില – 4 തണ്ടു 

പച്ചമുളക് – 4 എണ്ണം 

3  ഉപ്പ് – ആവശ്യത്തിന് 

4  ഉലുവ – 1 ടീസ്പൂൺ 

കായം – 1 ടീസ്പൂൺ 

5  മഞ്ഞൾപൊടി – കാൽ ടീസ്പൂൺ 

മുളകുപൊടി – നാല് ടീസ്പൂൺ 

വിനാഗിരി – 4 ടേബിൾ സ്പൂൺ 

6  നല്ലെണ്ണ – 200 ഗ്രാം 

 കടുക് – 2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം:

മാങ്ങാ അരിഞ്ഞു ഉപ്പു ചേർത്ത് 2 മണിക്കൂർ വക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് എന്നിവ ചെറുതായി അരിഞ്ഞു ഇട്ടു മൂപ്പിക്കുക. പിന്നീട് മഞ്ഞൾപൊടി, മുളക് പൊടി ഇട്ടു ഇളക്കി മാങ്ങാ ഇടുക. നന്നായി യോജിപ്പിക്കുക. കായം, ഉലുവ വറുത്ത് പൊടിച്ചത് ഇടുക. വിനാഗിരി ഒഴിച്ച് തിളപ്പിക്കുക കറിവേപ്പിലയും ഇട്ടു നന്നായി ഇളക്കി ഇറക്കി വക്കാം.

 

[അച്ചാർ പൊടി ഉപയോഗിച്ചും ഉണ്ടാക്കാം]

Exit mobile version