Fried Rice Recipe in Malayalam (ഫ്രൈഡ് റൈസ് )

Frice rice in a plate

ഫ്രൈഡ് റൈസ് വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. ബസ്മതി അരി – 1 കപ്പ്
2. സൺഫ്ലവർ ഓയിൽ – 3 ടേബിൾ സ്പൂൺ
3. വെള്ളം – 4 കപ്പ്
4. നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
5. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
6. ബീൻസ് അരിഞ്ഞത് – കാൽക്കപ്പ്
7. കാരറ്റ് അരിഞ്ഞത് – കാൽക്കപ്പ്
8. കാബേജ് അരിഞ്ഞത് – കാൽക്കപ്പ്
9. കാപ്സിക്കം അരിഞ്ഞത് – കാൽക്കപ്പ്
10. ഉള്ളിത്തണ്ട് അരിഞ്ഞത് – കാൽക്കപ്പ്
11. സോയ സോസ് – 1 ടേബിൾ സ്പൂൺ
12. പഞ്ചസാര – 1/2 ടീസ്പൂൺ
13. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1 :

ഒരു കപ്പ് ബസ്മതി അരി നന്നായി കഴുകിയതിനു ശേഷം പതിനഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് 4 കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. വെള്ളം തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയതിനു ശേഷം അതിലേക്ക് കുതിർക്കാനായി മാറ്റി വച്ചിട്ടുള്ള അരി ചേർക്കുക. തിളക്കുന്നതു വരെ തീ കൂട്ടി വയ്ക്കുക. തിള വന്നതിനു ശേഷം തീ കുറച്ച് 4 മിനിറ്റ് മൂടി വച്ച് വേവിക്കുക(ചോറ് ഒന്നിനോട് ഒന്ന് ഒട്ടാതെ ഉള്ളതാണ് പാകം ). അതിനു ശേഷം തീ ഓഫാക്കി വെള്ളം ഊറ്റിക്കളയുക. ശേഷം അരി പാത്രത്തിലായി നിരത്തി വച്ച് നന്നായി തണുക്കാൻ അനുവദിക്കുക.

സ്റ്റെപ്പ് 2 :

അതിനു ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രം ചൂടാക്കുക. തീ നന്നായി കൂട്ടി വച്ചതിനു ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ ചൂടാവുമ്പേൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കുറച്ച് സമയം ഇളക്കി കൊടുക്കുക.

എന്നിട്ട് ഇതിലേക്ക് കാൽ കപ്പ് ഗ്രീൻപീസ് അരിഞ്ഞത്, കാൽ കപ്പ് കാരറ്റ് അരിഞ്ഞത്, കാൽ കപ്പ് കാബേജ് അരിഞ്ഞത്, കാൽ കപ്പ് കാപ്സിക്കം അരിഞ്ഞത്. കാൽ കപ്പ് ഉള്ളിത്തണ്ടിന്റെ വെളുത്ത ഭാഗം അരിഞ്ഞത് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് ഒരു മിനിറ്റ് തീ കൂട്ടി വച്ച് ഇളക്കുക.

സ്റ്റെപ്പ് 3 :

ഒരു ടേബിൾ സ്പൂൺ സോയ സോസും അര ടീസ്പൂൺ പഞ്ചസാരയും ഇതിലേക്ക് ചേർത്ത് ചെറുതായി ഇളക്കിയതിനു ശേഷം ചൂടാറിയ അരി കൂടെ ചേർത്ത് അരി പൊടിയാത്ത രീതിയിൽ നന്നായി യോജിപ്പിച്ചെടുക്കുക. കാൽ കപ്പ് സ്പ്രിങ്ങ് ഒനിയൻ ചെറുതാക്കി അരിഞ്ഞതും കൂടെ ചേർത്ത് ഇളക്കി തീ ഓഫാക്കുക.

കുറിപ്പ്:
ചിക്കൻ ഫ്രൈഡ് റൈസ് ആണെങ്കിൽ

ബോൺലെസ് ചിക്കൻ 400 ഗ്രാം

ചിക്കൻ മാരിനേറ്റ് ചെയ്യാൻ
മുളകുപൊടി -ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
സോയാസോസ്- ഒരു ടീസ്പൂൺ
നല്ലെണ്ണ -ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇവയെല്ലാം ചിക്കനിൽ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം മാറ്റി വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഒരു പാനിൽ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ചിക്കൻ ഇട്ടു കൊടുത്തു – കുറച്ചു വെള്ളം കൂടി ചേർത്ത് ( ആവശ്യമുണ്ടെങ്കിൽ) വേവിച്ച് മാറ്റിവെക്കുക..

ശേഷം മുകളിൽ (സ്റ്റെപ്പ് 3 ഇൽ ) പറഞ്ഞതുപോലെ പാനിൽ ഓയിൽ ചേർത്ത് പച്ചക്കറികൾ ഇട്ടു കഴിഞ്ഞതിനു ശേഷം ചിക്കനും ചേർക്കാവുന്നതാണ്.

Exit mobile version