Chicken 65 Recipe in Malayalam (ചിക്കൻ 65)

Chicken 65 recipe

ചേരുവകൾ:

1. ചിക്കൻ – 1 kg (ചെറിയ കഷണങ്ങളാക്കിയത് എല്ലു ഇല്ലാതെയും അല്ലെങ്കിൽ എല്ലുള്ളതായാലും ചെയ്യാവുന്നതാണ്)

2. കാശ്മീരി മുളക്പൊടി  – 2 1/2 ടീസ്പൂൺ

മല്ലിപൊടി – 1 ടീസ്പൂൺ 

ജീരകപ്പൊടി – ½  ടീസ്പൂൺ 

പെരിംജീരകപൊടി – ½ ടീസ്പൂൺ 

ഗരം മസാല – 1 ടീസ്പൂൺ 

കുരുമുളക് പൊടി – ¾  ടീസ്പൂൺ 

കട്ട തൈര് – 4 ടേബിൾ സ്പൂൺ 

ഇഞ്ചി, വെളുത്തുള്ളി – 2 ½ ടീസ്പൂൺ 

ഉപ്പ് – ആവശ്യത്തിന് 

കറിവേപ്പില – 4 തണ്ട്

3. അരിപ്പൊടി – 3 ½ ടീസ്പൂൺ (വറുത്ത പൊടി)

കോൺ ഫ്ലവർ – 3 ടേബിൾ സ്പൂൺ 

കോഴിമുട്ട – 1 എണ്ണം

 

4. Sauce ഉണ്ടാക്കാൻ

ചില്ലി സോസ് – 1 ½  ടേബിൾ സ്പൂൺ 

ടൊമാറ്റോ സോസ് – 1 ½ ടേബിൾ സ്പൂൺ 

നാരങ്ങാ നീര് – 1 ടീസ്പൂൺ 

വെള്ളം – 5 ടീസ്പൂൺ 

ചുവന്ന കളർ – ഒരു നുള്ളു

5. വെളിച്ചെണ്ണ – ആവശ്യത്തിന്

6. വെളുത്തുളളി – 2 അല്ലി (ചതച്ചത് )

    ഇഞ്ചി – 2 ടേബിൾ സ്പൂൺ 

    പച്ചമുളക് – 3 എണ്ണം (കഷ്ണമാക്കിയത്)

7. കറിവേപ്പില – 2 തണ്ട്

    മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം:

ഇറച്ചി നന്നായി കഴുകി വാര വക്കുക. ഈ ഇറച്ചിയിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് നന്നായി ഇളക്കി 2-3 മണിക്കൂർ വക്കുക. അതിനു ശേഷം കോഴിമുട്ട നന്നായി അടിച്ച് ഒഴിക്കുക കൂടെ അരിപൊടി, കോൺഫ്ലവർ എന്നിവ ഇറച്ചിയിലേക്ക് ചേർക്കുക. എന്നിട്ട് അതെല്ലാം വറുത്ത് കോരി എടുക്കുക. ഒരു പാത്രത്തിൽ നാലാമത്തെ ചേരുവകൾ ഇട്ട് 

ഇളക്കി യോജിപ്പിക്കുക. ഒന്ന് ചൂടാകുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ആറാമത്തെ ചേരുവകൾ ചേർത്ത് നന്നായി മൂപ്പിക്കുക. എന്നിട്ട് അതിലേക്ക് ഇറച്ചി ഇട്ട് മീഡിയം ചൂടിൽ എല്ലാംകൂടി ഇളക്കി അതിലേക്ക് കറിവേപ്പിലയും മല്ലി ഇലയും ഇട്ടു ഇളക്കി ഇറക്കി വക്കാം.

 

In Manglish

 

Cheruvakal:

1. Chikkan – 1 kg (cheriya kashanangalaakkiyathu ellu illaatheyum allengkil ellullathaayaalum cheyyaavunnathaanu)

2. Kaashmeeri mulakpoti  – 2 1/2 teespoon

mallipoti – 1 teespoon

jeerakappoti – ½  teespoon

perimjeerakapoti – ½ teespoon

garam masaala – 1 teespoon

kurumulaku poti – ¾  teespoon

katta thyru – 4 tebil spoon

inchi, velutthulli – 2 ½ teespoon

uppu – aavashyatthinu

kariveppila – 4 thandu

3. Arippoti – 3 ½ teespoon (varuttha poti)

kon phlavar – 3 tebil spoon

kozhimutta – 1 ennam

4. Sauce undaakkaan

chilli sosu – 1 ½  tebil spoon

tomaatto sosu – 1 ½ tebil spoon

naarangaa neeru – 1 teespoon

vellam – 5 teespoon

chuvanna kalar – oru nullu

5. Velicchenna – aavashyatthinu

6. Velutthulali – 2 alli (chathacchathu )

inchi – 2 tebil spoon

pacchamulaku – 3 ennam (kashnamaakkiyathu)

7. Kariveppila – 2 thandu

malliyila – oru piti

thayyaaraakkunna vidham:

iracchi nannaayi kazhuki vaara vakkuka. Ee iracchiyilekku randaamatthe cheruvakal chertthu nannaayi ilakki 2-3 manikkoor vakkuka. Athinu shesham kozhimutta nannaayi aticchu ozhikkuka koote aripoti, konphlavar enniva iracchiyilekku cherkkuka. Ennittu athellaam varutthu kori etukkuka. Oru paathratthil naalaamatthe cheruvakal ittu

ilakki yojippikkuka. Onnu chootaakumpol kuracchu velicchenna ozhicchu aaraamatthe cheruvakal chertthu nannaayi mooppikkuka. Ennittu athilekku iracchi ittu meediyam chootil ellaamkooti ilakki athilekku kariveppilayum malli ilayum ittu ilakki irakki vakkaam.

Check Weekenders World to get more info.

Exit mobile version