Aviyal Recipe in Malayalam (നാടൻ അവിയൽ)

Aviyal Recipe in Malayalam

ചേരുവകൾ:

ഒന്ന് 

  1. നേന്ത്രക്കായ – 200 ഗ്രാം 
  2. വെള്ളരിക്ക – 200 ഗ്രാം 
  3. പടവലങ്ങ – 100 ഗ്രാം 
  4.  കാരറ്റ് – 100 ഗ്രാം 
  5. ചേന – 200 ഗ്രാം 
  6. പയർ – 200 ഗ്രാം 
  7. ബീൻസ് – 50 ഗ്രാം 
  8. മുരിങ്ങക്കായ – 50 ഗ്രാം  
  9. വഴുതനങ്ങ – 50 ഗ്രാം 

രണ്ട്‌ 

  1. തേങ്ങ – 1 മുറി 
  2. പച്ചമുളക് – 5 എണ്ണം 
  3. ജീരകം – ½ ടീസ്പൂൺ 
  4. തൈര് – ആവശ്യത്തിന് 

മൂന്ന് 

  1. വെളിച്ചെണ്ണ – 5 ടീസ്പൂൺ 
  2. മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ 
  3. ഉപ്പ് – ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ  ചേരുവകൾ നീളത്തിൽ അരിയണം. ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവകൾ ഇടുക. അതിൽ മഞ്ഞൾപൊടി, ഉപ്പ്, 1/ 2 ഗ്ലാസ് വെള്ളവും ഒഴിച്ച് വേവിക്കുക. രണ്ടാമത്തെ ചേരുവകൾ മിക്സിയിൽ ഒന്ന് ചതച്ച് പച്ചക്കറിയിലേക്ക് ഇടുക. ഒന്ന് ചൂടായാൽ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു ഇറക്കി വക്കാം.

കുറിപ്പ്:

തൈരിന്‌ പകരം മാങ്ങയും ഉപയോഗിക്കാം. പച്ചക്കറികൾ ആവശ്യമുള്ളത് ഉപയോഗിക്കാം. 

Exit mobile version