Mahindra XUV700 2024 എത്തി മക്കളെ എസ്‌യുവി രാജാവ് ! അമ്പരപ്പിക്കും ഫീച്ചറുകൾ

xuv700 2024

xuv700 2024: മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് SUV, 2024 മഹീന്ദ്ര XUV700, ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. വിവിധ വേരിയന്റുകൾ  13.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു.  പുതിയ ഫീച്ചറുകളും അപ്‌ഗ്രേഡുകളും കൊണ്ട് സമൃദ്ധമാണ് പുതിയ xuv700 2024 എഡിഷൻ.

പുതിയ ഫീച്ചറുകൾ

2024 XUV700 ശ്രേണിയിലേക്കുള്ള ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റുകളിലൊന്ന് 6 സീറ്റർ വേരിയന്റും  മിഡിൽ റോയിൽ അവതരിപ്പിച്ചിരിക്കുന്ന ക്യാപ്റ്റൻ സീറ്റുകളുമാണ്. ഈ ഫീച്ചർ AX7,AX7L എന്നീ വേരിയന്റുകളിൽ ആണ് ലഭ്യമാകുന്നത്. ഈ ക്രമീകരണം XUV700 യെ  ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹുണ്ടായി അൽക്കസർ തുടങ്ങിയ ഇതേ തരം ഇരിപ്പിട ശേഷിയുള്ള സമാന്തര വാഹനങ്ങളുമായി കിടപിടിക്കാൻ സഹായിക്കുന്നു.

കൂടാതെ, XUV700 ഇപ്പോൾ ഒരു പുതിയ നാപ്പോളി ബ്ലാക്ക് നിറത്തിൽ ലഭ്യമാണ്. AX7 അല്ലെങ്കിൽ AX7L വേരിയന്റുകൾ തിരഞ്ഞെടുക്കുന്നവർക്ക് ഗ്രില്ലും ചക്രങ്ങളും ബ്ലാക്ക് ഔട്ട് ചെയ്തിരിക്കുന്നതായി കാണാം, ഈ ഡിസൈൻ SUVയുടെ ആഢ്യത്വം വർദ്ധിപ്പിക്കുന്നു. അധികമായി, ഈ വേരിയന്റുകൾക്ക് ഒരു കറുത്ത റൂഫ്‌ടോപ്പോടുകൂടിയ ഡ്യൂവൽ -ടോൺ കളർ ഓപ്ഷനും കിട്ടുന്നതോടെ SUVയുടെ ഡിസൈനിന് കൂടുതൽ സ്പോർട്ടിയർ ടച്ച് നൽകുന്നു.

XUV700 ക്യാബിനിനുള്ളിൽ പുതുതായി എടുത്തുപറയേണ്ട ഫീച്ചർ , മുൻ നിര സീറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വെന്റിലേറ്റഡ് സീറ്റുകളാണ്. 83 ഫീറുകൾ ഉൾപ്പെടുത്തിയ ഒരു കിടിലൻ ടെക് സ്യുട്ടും എക്സ് യു വി യെ മികച്ചതാക്കുന്നു . ടോപ്പ്-സ്പെക് വേരിയന്റിന് റിയർ വ്യൂ മിററുകൾക്ക്  (ORVMs) മെമ്മറി ഫംഗ്ഷൻ ലഭിക്കുന്നു, ഈ സവിശേഷത വാഹനം ഒന്നിലധികം ഡ്രൈവർമാർ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും ഉപകരിക്കും.

XUV700 എൻജിൻ

രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് 2024 XUV700 ലഭ്യമാകുന്നത്, 2.0 ലീറ്റർ പെട്രോൾ എൻജിനും 2.2 ലീറ്റർ ഡീസൽ എൻജിനും. ട്രാൻസ്മിഷൻ ഓപ്ഷനുകൾ: 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് . കൂടാതെ മികച്ച ഡ്രൈവിംഗ് ഡൈനാമിക്സിനായി ഓപ്ഷനൽ ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും നൽകിയിരിക്കുന്നു.

മഹീന്ദ്ര മെട്രോ നഗരങ്ങളിൽ ‘വൈറ്റ് ഗ്ലൗവ് ഷോഫ്ഫർ ട്രെയിനിംഗ് പ്രോഗ്രാം’ പ്രഖ്യാപിച്ചു, വാഹനത്തിന്റെ പ്രവർത്തനങ്ങൾ, ADAS സിസ്റ്റങ്ങൾ, അടിയന്തരാവസ്ഥകൾ നേരിടൽ, പിഴവുകളും പിശക് സൂചനകളും മനസ്സിലാക്കൽ തുടങ്ങിയവയിൽ ഷോഫ്ഫർമാർക്ക് വിദഗ്ധ പരിശീലനം നൽകും. ഈ പ്രോഗ്രാം ഉടൻ ഡൽഹിയിലും അഹമ്മദാബാദിലും ആരംഭിക്കും, പിന്നീട് മറ്റു മെട്രോ നഗരങ്ങളിലേക്ക് വ്യാപിക്കും.

ചുവടെ 2024 മഹീന്ദ്ര XUV700 ന്റെ പുതിയ എക്‌സ്-ഷോറൂം പ്രാരംഭ വിലകൾ നൽകിയിരിക്കുന്നു.

MX – 13.99 ലക്ഷം രൂപ

AX3 – 16.39 ലക്ഷം രൂപ

AX5 – 17.69 ലക്ഷം രൂപ

AX7 – 21.29 ലക്ഷം രൂപ

AX7L – 23.99 ലക്ഷം രൂപ

2024 മഹീന്ദ്ര XUV700 ജനുവരി 25ന് വിതരണക്കാർക്ക് എത്തിക്കും, ജനുവരി 15 മുതൽ ബുക്കിംഗ് ആരംഭിച്ചു. മത്സരാത്മക വിലയും പുതിയ ഫീച്ചറുകളും അപ്‌ഗ്രേഡുകളും കൊണ്ട് XUV700 നെ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ്, ഹുണ്ടായി അൽക്കസർ, എംജി ഹെക്ടർ പ്ലസ് തുടങ്ങിയവയ്ക്കെതിരെ മത്സരിപ്പിക്കും.

വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.

Exit mobile version