Pidi Recipe in Malayalam (നാടൻ പിടി)

Nadan Pidi recipe malayalam

Pidi Recipe in Malayalam:

നാടൻ ഇറച്ചി കറിയുടെ കൂടെ വിളമ്പാം നാവിൽ കൊതിയൂറും പിടി.

ചേരുവകൾ:

തയാറാക്കുന്ന വിധം:

  1. ചേരുവകൾ മിക്സിയുടെ ജാറിൽ വെള്ളം തൊടാതെ ഒതുക്കി എടുക്കുക.
  2. 2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ തേങ്ങയുടെ അരപ്പും കൂടി ചേർക്കുക.
  3. നന്നായി തിളച്ച വെള്ളം ആവശ്യത്തിന് ഉപയോഗിച്ച് അരിപ്പൊടി തേങ്ങ മിശ്രിതത്തിലേക്ക് ആവശ്യത്തിന് ഒഴിച്ച് ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് നല്ല മയമുള്ള മാവായി കുഴച്ചെടുക്കുക.
  4. 5 മിനിറ്റ് ഇത് മൂടി മൂടി വയ്ക്കുക.
  5. അതിനു ശേഷം നെല്ലിക്കാ വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടി മാറ്റി വയ്ക്കുക.
  6. ബാക്കി വന്ന തേങ്ങ മിശ്രിതം വെള്ളത്തിലേക്ക് രണ്ട് കപ്പ് കൂടി വെള്ളവും ഒരു കപ്പ് രണ്ടാം പാലും ഒഴിച്ച് നന്നായി തിളപ്പിക്കുക.
  7. ഇതിലേക്ക് റൈസ് ബോളുകൾ ഇട്ടു രണ്ടു മിനിറ്റ് വലിയ തീയിലും അതിനു ശേഷം 10 മിനിറ്റോളം മീഡിയം ലോ ഫ്ലേമിൽ പാകം ചെയ്തെടുക്കുക.
  8. നന്നായി കുറുകിയതിനു ശേഷം കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക.
  9. അരമണിക്കൂർ അടച്ചു വയ്ക്കുക.

കുറിപ്പ്:

ഈ പിടി നാടൻ ഇറച്ചി കറി, ചിക്കൻ കറി, മീൻ കറി, താറാവു റോസ്റ്റ് എന്നിവയുടെ കൂടെ വിളമ്പാം.

Exit mobile version