അടിമുടി മാറി കിടിലൻ ലുക്കിൽ പുത്തൻ ക്രെറ്റ

Creta facelift 2024

Hyundai Creta Facelift: ഹ്യുണ്ടായിയുടെ പ്രധാന എസ്യുവി മോഡലുകളിലൊന്നായ ക്രെറ്റയുടെ പുതിയ പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന വാർത്ത എല്ലാ ആരാധകർക്കും സന്തോഷം പകരുന്നതാണ്.

ജനുവരി 16ന് പുതിയ മോഡൽ പ്രദർശനം ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വാഹനവിപണിയെ ലക്ഷ്യമിട്ടാണ് ക്രെറ്റയുടെ പുറംരൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

Front

ഫ്രണ്ടിൽ, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് നേരായ ഫ്രണ്ട് നോസ്, ക്രോം, ബ്രഷ്ഡ് അലുമിനിയം, പിയാനോ-ബ്ലാക്ക് ഫിനിഷ്, എൽഇഡി ലൈറ്റിംഗ് എന്നിവയുടെ മാന്യമായ മിക്ച്ചർ ലഭിക്കുന്നു. നാല് ഇൻവേർട്ടഡ് ‘L’ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളും വിശാലമായ ഗ്രില്ലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് ബാറും പുതിയ ക്രെറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Rear

പിൻഭാഗത്ത്, എൽഇഡി ലൈറ്റ് ബാർ സജ്ജീകരണവും ടെയിൽ ലാമ്പ് ഡിസൈനും മുൻവശത്തുള്ളവയോട് വളരെ സാമ്യമുള്ളതാണ്. റിയർ ബമ്പറും ടെയിൽഗേറ്റ് ഡിസൈനും പുതിയതാണ്.

Side

വശങ്ങളിൽ, 17 -അല്ലെങ്കിൽ 18 -ഇഞ്ച് വീൽ ഓപ്ഷനുകളുള്ള ഓൾ ന്യൂ അലോയി വീൽ ഡിസൈനുകൾ അല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും കാണുന്നില്ല.

കൊറിയൻ ബ്രാൻഡായ ഹ്യൂണ്ടായ് തങ്ങളുടെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പതിയെ വെളിപ്പെടുത്തുകയാണ്. 

പുതിയ എഡിഷൻ  ആദ്യം ഇന്ത്യയിൽ അരങ്ങേറുകയും പിന്നീട് മറ്റ് അന്താരാഷ്ട്ര വിപണികളിൽ  അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതുക്കിയ ക്രെറ്റയുടെ ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.

Exit mobile version