തരംഗമായി ബോ ചെ; താരമായി Ford F650! ആരാണിവൻ?

Ford F650

Ford F650: കേരളത്തിലെ ഏറ്റവും പ്രശസ്ത വ്യവസായികളിൽ ഒരാളാണ് ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തിന്റെ ആഡംബര വാഹനങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടുത്തിടെ അദ്ദേഹം ഫോർഡ് എഫ്650 ട്രക്ക് ഇന്ത്യയിൽ ഇറക്കുമതി ചെയ്തു തരംഗം സൃഷ്ട്ടിക്കുകയാണ്. ഹിൽ സ്റ്റേഷനിൽ ഈ ട്രക്ക് ഓടിച്ചതോടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. അത് കണ്ട് പ്രകോപിതരായ നാട്ടുകാർ ട്രക്കിന് കേടുപാടുകൾ വരുത്താൻശ്രമിച്ചെങ്കിലും ട്രക്കിൻ്റെ ഉയരമേറിയതിനാൽ അവർക്ക് അത് സാധിച്ചില്ല.ഇതിനിടെ  ബോ ചെ ട്രക്കിനു മുകളിൽ കയറി കളിച്ച ഡാൻസും പുത്തൻ സ്റ്റെപ്പുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ആരാണ് Ford F650? എന്തു കൊണ്ടാണ് ഇത്രയും ആളുകൾ ഇതിനുപുറകെ?

അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ ട്രക്കുകളിൽ ഒന്നാണ് ഫോർഡ് എഫ്650. ഫോർഡ് എഫ്-സീരീസ് ട്രക്കുകൾ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് യുഎസിൽ, കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ട്രക്കുകളും. നീളത്തിൻ്റെയും വീതിയുടേയും കാര്യത്തിൽ വളരെ വലുതുമായ അമേരിക്കൻ ട്രക്കാണ് ഇത്. 

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എഫ്650 ലഭ്യമാണ്. ഈ പിക്കപ്പ് ട്രക്കിന്റെ പെട്രോൾ പതിപ്പിന് 350 PS പവറും 635 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 7.3 ലിറ്റർ V8 എഞ്ചിനാണ് കരുത്തേകുന്നത്. ട്രക്കിന്റെ ഡീസൽ പതിപ്പിൽ 330 PS പവറും 1015 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.7 ലിറ്റർ V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ട്രക്കിന് വളരെ ഉയരമുയളളത് കൊണ്ട് തന്നെ, ക്യാബിനിലേക്ക് കയറാൻ ഒന്നിലധികം സ്റ്റെപ്പ് ലെവലുകൾ ഉണ്ട്.

ബോബി ചെമ്മണ്ണൂർ തൻ്റെ ബിസിനസിലേക്ക് വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് മാർക്കറ്റിംഗ് തന്ത്രങ്ങൾ പയറ്റുന്നത്. ഡിസി രൂപകൽപന ചെയ്ത സഞ്ചരിക്കുന്ന ഒരു ബസ് അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്  ജ്വല്ലറി ഷോപ്പ് ആയിട്ടാണ് ഈ ബസ് ഉപയോഗിക്കുന്നത് . 

ഗോൾഡൻ നിറത്തിലുള്ള റോൾസ് റോയ്സ് ടാക്സിയും അദ്ദേഹത്തിനുണ്ട്. ലേലത്തിലൂടെ സ്വന്തമാക്കിയ റോൾസ് റോയ്സ് കാറ് അദ്ദേഹത്തിൻ്റെ റിസോർട്ടിൽ ഒരു പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 25000 രൂപക്ക് മുകളിൽ റിസോർട് ബുക്ക് ചെയ്യുന്നവർക്കാണ് റോൾസ് റോയ്സ് കാർ യാത്ര ആസ്വദിക്കാൻ സാധിക്കുക.

ജീവിതം യഥാർത്ഥത്തിൽ ബോ ചെ ആസ്വദിക്കുകയാണ്, ഇങ്ങനെ വേണം ജീവിക്കാൻ എന്നുളള കമൻ്റുകളാണ് അദ്ദേഹത്തിന് കൂടുതലും ലഭിക്കുന്നത്.

വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.

Exit mobile version